ADVERTISEMENT

മകന്റെ പേരിൽ നിന്നും ‘മേനോൻ’ മുറിച്ചുമാറ്റി മാതൃകയായുകയാണ് നടൻ അനീഷ് ജി. മേനോൻ. മകന്റെ പേരിടീലുമായി അടുത്തു തന്നെയാണ് അനിൽ രാധാകൃഷ്ണൻ മേനോൻ-ബിനീഷ് ബാസ്റ്റിൻ വിവാദവും അതു സംബന്ധിച്ചുള്ള ജാതി വിഷയവും ഉടലെടുക്കുന്നത്. ഈ അവസരത്തിൽ സ്വന്തം മകനെ ജാതിമതിലുകൾക്കപ്പുറം നിൽക്കുന്ന പേര് വിളിച്ചു മാതൃകയാവുകയാണ് അനീഷ്. 

 

അനീഷിന്റെ കുറിപ്പ് വായിക്കാം:

 

മേനോൻ/ നായർ വാലുകളില്ലാതെ "അനീഷ്" എന്ന പേര് മാത്രമാണ് പേരിടൽ ചടങ്ങിന് എന്റെ അച്ഛൻ എന്റെ കാതിൽ വിളിച്ച പേര്. പിന്നീട്, ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് കഴിയുന്നത് വരെ സ്കൂൾ റജിസ്റ്ററിൽ അനീഷ് ജി. എന്നായി പേര്.

 

മാട്ട- മിമിക്രി സ്റ്റേജുകളിൽ നിന്ന് 'കെ.പി.എ.സി' -യിൽ നാടകം കളിക്കാൻ എത്തിയപ്പോഴും ആ പേര് മാറ്റമില്ലാതെ തുടർന്നു. സിനിമാ മോഹം മനസ്സിൽ ഉരുത്തിരിഞ്ഞു വന്നപ്പോൾ മുതൽ "അനീഷ്.ജി" എന്ന പേരിന് കുറച്ചൂടെ ഭംഗി ഉണ്ടാക്കാം എന്ന്തോന്നുകയും പേരിനൊപ്പം "മേനോൻ" എന്ന വാൽകഷ്ണം കൂടെകൂട്ടിച്ചേർത്ത് "അനീഷ് ജി.മേനോൻ" എന്ന നീളമുള്ള പേരിൽ അറിയപ്പെടാനും ഞാൻ ആഗ്രഹിച്ചു.

 

പക്ഷേ 15- 20 കൊല്ലം മുൻപ് ആ വാൽകഷ്ണം ഒരു ജാതിയുടെ തലകനമായിട്ടൊന്നും തോന്നിയിരുന്നില്ല. പറയാനും,എഴുതാനും അഴകുള്ള ഒരു പേര് അത്രേയെ

തോന്നിയുള്ളു. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഇത്തരം ചില surnames ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ. ഇൗ സാഹചര്യങ്ങൾ കണക്കിലെടുത്ത്

ഇന്ന് എന്റെ മകന്റെ പേരിടൽ ചടങ്ങിന് ഞാനവനെ ജാതി-മത അടയാളങ്ങൾ ഇല്ലാതെ "ആര്യൻ" എന്ന് പേരുചൊല്ലി വിളിച്ചു.

 

നവംബർ-1-2019 മുതൽ അവൻ 'ബേബി ഓഫ് ഐശ്വര്യ' എന്ന പോസ്റ്റിൽ നിന്നും സ്വന്തമായി പേരുള്ള വ്യക്തിയായി മാറിയിരിക്കുന്നു. "ആര്യൻ"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com