ADVERTISEMENT

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കായി, മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഒരു സഹായവും ചെയ്തിട്ടില്ലെന്ന് നടന്‍ സിദ്ദിഖ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു അഭിപ്രായം പറയുകയും സാമൂഹ്യമാധ്യമങ്ങളില്‍ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയുമാല്ലാതെ ഡബ്‌ള്യുസിസി നടിക്കുവേണ്ടി യാതൊന്നും ചെയ്തില്ലെന്ന് സിദ്ദിഖ് പറഞ്ഞു. പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

 

സംഭവത്തിന് ശേഷം നടന്റെ പേര് നാല് മാസം കഴിഞ്ഞാണ് ആക്രമിക്കപ്പെട്ട നടി പറഞ്ഞത്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്. കേസില്‍ നടന്‍ കുറ്റവാളിയാണെന്ന് കോടതി പറഞ്ഞാല്‍ മാത്രം ആ രീതിയില്‍ എടുത്താല്‍ മതിയെന്നും താരം പറഞ്ഞു. കേസില്‍ നടിക്കൊപ്പമാണ് എല്ലാവരും നില്‍ക്കുന്നത്. പ്രതികളെ മൂന്ന് ദിവസത്തിനകം പിടികൂടുകയും നടി ഇവരെ തിരിച്ചറിയുകയും ചെയ്തിരുന്നു.

 

നടിക്കൊരു ആശ്വാസമായിക്കൊള്ളട്ടെ എന്നു കരുതിയാണ് ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുന്നതെന്ന് ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. നടിക്കൊപ്പമാണെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളിലേ രംഗത്തുവരൂ. സ്വന്തം പ്രശസ്തിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ വിഡ്ഢിത്തം പറയുന്നവര്‍ ഡബ്‌ള്യുസിസിയില്‍ ഉണ്ടെന്നും സിദ്ദിഖ് വെളിപ്പെടുത്തി. 

 

സംഭവത്തില്‍ നടീനടന്മാരുടെ സംഘടന നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ സഹപ്രവര്‍ത്തകനെന്ന നിലയിലും സംഘടനാഭാരവാഹി എന്ന നിലയിലും ഡിജിപിയെയും മുഖ്യമന്ത്രിയേയും നേരില്‍ കണ്ട് സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com