ADVERTISEMENT

നടി അമല പോളിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് തമിഴകത്തെ ചൂടൻ ചർച്ച. ബാത്ത്ടബ്ബിൽ ടോപ്‌ലെസ് ആയി നിൽക്കുന്ന ചിത്രം അമല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ബാത്ത്ടബ്ബിൽ നിറയെ പൂക്കളും കാണാം.

 

നിരവധി ആളുകളാണ് ചിത്രത്തെ പ്രകീർത്തിച്ചും വിമർശിച്ചും രംഗത്തെത്തിയത്. ആടൈ സിനിമയിൽ തുണികുറച്ച് അഭിനയിച്ച് അവസാനം വസ്ത്രം തന്നെ ഉപേക്ഷിച്ചോ എന്നായിരുന്നു കൂടുതൽ കമന്റുകളും.

 

കടൽതീരത്ത് ഊഞ്ഞാലാടി നിൽക്കുന്ന നടിയുടെ ചിത്രവും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

 

ഹിന്ദി ചിത്രം ലസ്റ്റ് സറ്റോറീസിന്റെ തെലുങ്ക് റീമേക്ക് ആണ് നടിയുടെ പുതിയ പ്രോജക്ട്. അതോ അന്ത പറവൈ പോലാ എന്നൊരു ചിത്രം റിലീസിനൊരുങ്ങുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലും അമലയാണ് നായിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com