ADVERTISEMENT

നവരസങ്ങളെ അടിസ്ഥാനമാക്കി ജയരാജ് ഒരുക്കുന്ന എട്ടാമത്തെ ചിത്രം ‘ഹാസ്യം’ തുടങ്ങി. ഹരിശ്രീ അശോകനാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സൂപ്പർഹിറ്റായി മാറിയ തണ്ണീർ മത്തൻ ദിനങ്ങൾക്കു ശേഷം വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഇതാദ്യമയാണ് വിനോദും ജയരാജും ഒന്നിക്കുന്നത്. ബാലതാരം എറിക് അനിലും ചിത്രത്തിലൊരു കഥാപാത്രമാകുന്നു. സിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു.

 

രൺജി പണിക്കർ നായകനായി എത്തിയ രൗദ്രം 2018 ആണ് ഇതിനു മുമ്പ് ജയരാജ് സംവിധാനം ചെയ്ത ചിത്രം. നവരസപരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിന് ദേശീയഅവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. കരുണം, ശാന്തം, ഭീഭത്സ, അദ്ഭുതം, വീരം എന്നിവയാണ് നവരസ പരമ്പരയില്‍ ജയരാജ് ഒരുക്കിയ മറ്റു ചിത്രങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com