ADVERTISEMENT

മോഹൻലാലിന്റെ കരിയറിന്റെ തുടക്കകാലം മുതൽ ഒന്നിച്ചുള്ള സുഹൃത്താണ് പ്രിയദർശൻ. ഇരുവരും ഒരുമിച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും സൂപ്പര്‍ ഹിറ്റായിരുന്നു. ബോയിങ്ങ് ബോയിങ്ങ്, അക്കരെ അക്കരെ അക്കരെ, ചിത്രം, കിലുക്കം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മിന്നാരം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പൂച്ചയ്‍ക്കൊരു മൂക്കുത്തി, തേന്മാവിൻ കൊമ്പത്ത്, വന്ദനം തുടങ്ങി അടുത്തിടെ ഇറങ്ങിയ ഒപ്പം വരെ എത്തി നിൽക്കുന്നു ഇവരൊരുമിച്ച ചിത്രങ്ങള്‍.

 

ഒടുവിലായി ഒന്നിച്ച മരക്കാര്‍-അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രം 2020-ൽ തിയറ്ററുകളിലെത്താനായി ഒരുങ്ങുകയുമാണ്. അതിനിടെ പ്രിയദർശനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളും പങ്കുവച്ച ചിത്രവുമാണ് ആരാധകരുടെ ഇടയിൽ ചർച്ച.

 

‘ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്... സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്... ഈ സൗഹൃദത്തിൽ നിന്നാണ്...ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ...ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ...ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നു നിന്ന സൗഹൃദം‌.’–പ്രിയനൊപ്പം തോളത്ത് കൈയ്യിട്ട് നിൽക്കുന്ന പഴയൊരു ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com