ADVERTISEMENT

ട്രോളന്മാരെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്ന താരമാണ് അജു വർഗീസ്. തന്റെ പേരിൽ ഇറങ്ങുന്ന ട്രോളുകൾ ഇത്രയും സ്നേഹത്തോടെ സ്വീകരിക്കുന്ന മറ്റൊരു മലയാള സിനിമ നടൻ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

 

ഇക്കഴിഞ്ഞ ദിവസം ഹെലൻ ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ കോളറിൽ കുത്തിപ്പിടിച്ച ഫോട്ടോ അജു പങ്കുവച്ചിരുന്നു. 'നിനക്കറിയണം അല്ലേടാ ആരാ അജു വർഗീസ് എന്ന്?' ഇതായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ഫോട്ടോ വൈറലായതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും എത്തി.

 

ഹെലൻ നിർമിച്ചത് നടൻ വിനീത് ശ്രീനിവാസനാണ്. തന്റേതായ ഏതൊരു ചിത്രത്തിലെയും പോലെ സസ്പെൻസ് നിലനിർത്തിക്കൊണ്ടൊരു അതിഥി വേഷം ഈ സിനിമയിലും വിനീത് ബാക്കി വച്ചിരുന്നു. ആ രംഗമാണ് അജു ആദ്യം പോസ്റ്റ് ചെയ്തത്. 

 

ട്രോളന്മാർ വെറുതെ വിടുമോ? കോളറിനു കുത്തിപ്പിടിച്ച അജുവിനെ വിനീത് ശ്രീനിവാസൻ അടുത്ത ചിത്രത്തിൽ നിന്നും ഒഴിവാക്കിെയന്നുവരെ ട്രോൾ എത്തി. ഇതിൽ രസകരമായൊരു ട്രോൾ അജു തന്നെ പങ്കുവയ്ക്കുക ഉണ്ടായി. ‘ലേശം കൗതുകം കൂടുതലാ..’ എന്ന അടിക്കുറിപ്പോടെയാണ് അജു ഈ ട്രോൾ ആരാധകർക്കായി പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com