ADVERTISEMENT

വിദഗ്ധ ചികിത്സ വേണ്ട സമയത്ത് കിട്ടാത്തതാണ് ഷെഹ്‌ല ഫാത്തിമയുടെ മരണത്തിന് കാരണമെന്ന് ആക്ഷേപം ഉയരുന്നതിനിടെ അധ്യാപകർക്കെതിരെ രൂക്ഷമായ പ്രതികരിച്ച് സംവിധായകൻ നാദിർഷ. സ്വന്തം കുഞ്ഞിന്റെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ?  ആ കുഞ്ഞിന് ലഭിക്കാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്നതെന്ന് നാദിർഷ ചോദിക്കുന്നു. ആ കുഞ്ഞിനെ ബാപ്പ വരുന്നത് വരെ കാത്തിരുത്തിയ ആ മണിക്കൂർ ഉണ്ടല്ലോ അതിനൊക്കെ കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ എന്ന് രോഷത്തോടെ അദ്ദേഹം പറയുന്നു.

 

കുറിപ്പിന്റെ പൂർണരൂപം: അവൾക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ??

 

ഒരുപാട് സങ്കടം....സോഷ്യൽ മീഡിയയിൽ പുതിയ വാർത്തകളും കേസുകളും വരും... വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷമാകുന്നതു പോലെ ഈ വാർത്തയും കുറച്ചു കഴിയുമ്പോൾ അപ്രത്യക്ഷമാകും...മറക്കും. പക്ഷേ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂർ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ... ദേഷ്യം......

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com