ADVERTISEMENT

ജോജു ജോർജിനെ പ്രശംസിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ കുറിച്ച വാക്കുകൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുന്നു. ജോജു എന്ന നടൻ ഒരു അടിയുറച്ച സിനിമ പ്രേമി ആണെന്നും ചോല എന്ന ചിത്രത്തിൽ അദ്ദേഹം ജീവിക്കുകയായിരുന്നുവെന്നും സനൽകുമാർ പറയുന്നു.

 

സനൽകുമാർ ശശിധരന്റെ കുറിപ്പ് വായിക്കാം:

 

ജോജു ജോർജ് എന്നെ സംബന്ധിച്ച് പ്രാഥമികമായി ഒരു നടനല്ല, ഒരു മനുഷ്യനോ മൃഗമോ അല്ല.. അയാൾ അടിയുറച്ച ഒരു സിനിമാ പ്രേമിയാണ്. ചോലയുടെ കാര്യത്തിനായി ഞാൻ വിളിക്കുമ്പോൾ, കഥ പറയുമ്പോൾ ഒക്കെ കടലിൽ ഒരു വള്ളം ഒരു ചെറുതുഴയിൽ എന്നപോലെ അയാൾ അതെ അതെ എന്ന് പറഞ്ഞുകൊണ്ടിരുന്നു. 

 

ആ അതെ അതെയിൽ ഒരു സിനിമ മുന്നോട്ട് നീങ്ങുകയായിരുന്നു. ഞാൻ അയച്ചുകൊടുത്ത ചെറിയ സ്ക്രിപ്റ്റ് അന്നു തന്നെ പ്രിന്റൗട്ട് എടുത്തു വായിച്ചു, തിരികെ വിളിച്ചു.. പിന്നീട് ഞാൻ കാണാൻ പോകുമ്പോൾ കുറേ നേരം സംസാരിച്ചിരുന്നപ്പോൾ എന്റെ കൈയ്യിൽ തരാൻ കാശൊന്നുമില്ലെന്നു പറഞ്ഞപ്പോൾ അയാൾ ചിരിച്ചു.. പിന്നെ പെട്ടെന്ന് ഇട്ടിരുന്ന ടീഷർട്ടൂരിക്കൊണ്ട്… "ഇതാണ് ഇപ്പോ എന്റെ ശരീരത്തിന്റെ ഷെയ്പ്പ്.. ഇത് ആ കഥാപാത്രത്തിനു ചേരുമോ.. അതുമാത്രമാണെന്റെ ആലോചന" എന്നു പറഞ്ഞു.. 

 

ചോലയിൽ അയാൾ അഭിനയിച്ചില്ല.. ജീവിച്ചു.. ഇപ്പോൾ ഒരു വർഷത്തിൽ കൂടുതലായി ഞങ്ങൾ ആഴമുള്ള സുഹൃത്തുക്കളാണ്.. സംസാരിക്കുന്ന ഓരോ നിമിഷവും എനിക്ക് മനസിലാവുന്നത് അയാൾ ആത്യന്തികമായി ഒരു അടിയുറച്ച ഒരു സിനിമാ പ്രേമിയാണെന്നാണ്. ബാക്കിയൊക്കെ പിന്നെയേ വരൂ.. ചോലയുടെ തിയറ്റർ റിലീസിന്റെ കൊടിതോരണങ്ങൾ എന്റെ വിശ്വാസം ഉറപ്പിക്കുന്നു. സ്നേഹം ജോജു.’–സനൽകുമാര്‍ കുറിച്ചു.

 

നിമിഷ സജയനും ജോജുവിനും സംസ്ഥാന അവാർഡ് നേടി കൊടുത്ത ചിത്രം കൂടിയാണ് ചോല.  ജോജുവും നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചോല ഡിസംബർ 6 നാണ് തിയറ്ററുകളിൽ എത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com