ADVERTISEMENT

ചെമ്പൻ വിനോദിനെ നായകനാക്കി നവാഗതനായ ഗിരീഷ് നായര്‍ സംവിധാനം ചെയ്യുന്ന 'പൂഴിക്കടകന്‍' സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. നാട്ടിൽ അവധിക്കെത്തുന്ന ഹവില്‍ദാര്‍ സാമുവല്‍ ജോണ്‍ എന്ന കഥാപാത്രമായി ചെമ്പൻ എത്തുന്നു. കലക്ടറായി നടൻ ജയസൂര്യ അതിഥി വേഷത്തിലും എത്തുന്നു.

Puzhikkadakan Official Trailer | Chemban Vinod Jose| Jayasurya

 

പ്രശസ്ത തമിഴ്, തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തിൽ നായികയായി അരങ്ങേറുന്നു. അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ് സജിത്ത് നമ്പ്യാർ, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, ഗോകുലൻ, അശ്വിൻ, സെബി ജോർജ് , മാലാ  പാർവതി , ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ..ഗിരീഷ് നായരും ഉണ്ണി മലയിലും ചേർന്നൊരുക്കിയ കഥയ്ക്ക് ഷ്യാൽ സതീഷും ഹരി പ്രസാദ് കോളേരിയും ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഈവാബ്‌  പ്രൊഡക്ഷൻസിന്റെ  ബാനറിൽ സാമും നൗഫലും  കാഷ്  മൂവീസുമായി ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ സജിത്ത് നമ്പ്യാർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com