ADVERTISEMENT

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രം ഫെബ്രുവരിയിൽ ആരംഭിക്കും. ജല്ലിക്കട്ടിനു ശേഷം ഓപ്പസ് പെന്റയുടെ ബാനറിൽ ഒ. തോമസ് പണിക്കരാണ് ചിത്രം നിർമിക്കുന്നത്. ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ആളാണ് നഹാസ്.

 

റൊമാന്റിക് മാസ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ആന്റണി വർഗീസിനൊപ്പം നിരവധി പുതുമുഖതാരങ്ങളും അണിനിരക്കുന്നു. ഷൈൻ ടോം ചാക്കോ, രൺജി പണിക്കർ, സൈജു കുറുപ്പ് എന്നിവരാണ് മറ്റുതാരങ്ങൾ.

 

നായികാവേഷം അവതരിപ്പിക്കുന്നത് പുതുമുഖമാണ്. അനിൽ നാരായണൻ തിരക്കഥ. സുദീപ് ഇളമൺ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. എഡിറ്റിങ് നൗഫൽ അബ്ദുള്ള, വസ്ത്രാലങ്കാരം സമീറ സനീഷ്. പ്രൊഡക്‌ഷന്‍ കൺട്രോളർ അനിൽ അങ്കമാലി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com