ADVERTISEMENT

മലയാളികളുടെ പ്രണയക്കാഴ്ചകളിൽ ഒട്ടും തിളക്കം മങ്ങാത്ത കഥാപാത്രങ്ങളാണ് തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും രാധയും. മോഹൻലാലും സുമലതയും പാർവതിയും അനശ്വരമാക്കിയ കഥാപാത്രങ്ങൾ! അവരുടെ പ്രണയവും വിരഹവും നൊമ്പരവും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. 

 

തൂവാനത്തുമ്പികളിലെ കഥാപാത്രങ്ങൾ കഴിഞ്ഞ ദിവസം വീണ്ടും ഒത്തുകൂടി. എൺപതുകളിൽ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യ താരങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഒത്തുചേരലിലാണ് തൂവാനത്തുമ്പികളിലെ താരങ്ങളും ഒരു ഫോട്ടോയ്ക്കായി ക്യാമറയ്ക്കു മുന്നിലെത്തിയത്. കറുപ്പും ഗോൾഡൻ നിറത്തിലുമുള്ള വസ്ത്രം ധരിച്ച് മോഹൻലാലും സുമലതയും പാർവതിയും. ആരാധകർക്കായി ഒരു തൂവാനത്തുമ്പി ക്ലിക്ക്! 

 

സിനിമയിൽ ഒരു ഫ്രെയ്മിൽ പോലും താരങ്ങൾ ഒരുമിച്ചെത്തുന്നില്ല. അതിനാൽ മൂവരും ഒരുമിച്ചുള്ള ഈ ഫോട്ടോ സ്പെഷൽ ആണെന്നാണ് ആരാധകരുടെ പക്ഷം. ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വീട്ടിൽ വച്ചായിരുന്നു താരങ്ങളുടെ സൗഹൃദ സംഗമം. പാർവതിക്കൊപ്പം ജയറാമും ഒത്തുചേരലിന് എത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com