ADVERTISEMENT

മോഹന്‍ലാലിന്റെ സിനിമാ കരിയറിലെ ഹിറ്റ് ചിത്രങ്ങളാണ് ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴും’ പത്മരാജന്‍ ഒരുക്കിയ ‘തൂവാനത്തുമ്പികളും’. അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് അതിലെ കഥാപാത്രങ്ങളായ സണ്ണി, ഗംഗ, ക്ലാര, ജയകൃഷ്ണൻ എന്നിവരും.

 

മണിച്ചിത്രത്താഴില്‍ ശോഭന നായികയായി എത്തിയപ്പോള്‍ തൂവാനത്തുമ്പികളില്‍ നായികയായി എത്തിയത് സുമലത ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികമാര്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ‘ഗംഗയ്ക്കും ക്ലാരയ്ക്കും ഒപ്പം’ എന്നാണ് ഈ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്.

 

എൺപതുകളിൽ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യ താരങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഒത്തുചേരലിലാണ് ഈ അപൂർവസംഗമം നടന്നത്. കറുപ്പും ഗോൾഡൻ നിറത്തിലുമുള്ള വസ്ത്രം ധരിച്ച് മോഹൻലാലും സുമലതയും ശോഭനയും. ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വീട്ടിൽ വച്ചായിരുന്നു താരങ്ങളുടെ സൗഹൃദ സംഗമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com