ADVERTISEMENT

കാളിദാസ് ജയറാം നായകനായി എത്തുന്ന ഹാപ്പി സർദാറിന്റെ പുതിയ ട്രെയിലർ എത്തി. പ്രണയവും ആക്‌ഷനും കോമഡിയുമൊക്കെയായി കളർഫുൾ എന്റർടെയ്നറുമായാണ് ഇത്തവണ കാളിദാസന്റെ വരവ്. സിനിമയുടെ ട്രെയിലറും കോമഡി രംഗങ്ങൾകൊണ്ട് സമ്പുഷ്ടം.

Happy Sardar | Official Trailer 2| Sudip&Geethika | Haseeb Haneef | Kalidas Jayaram | Sreenath Bhasi

 

പഞ്ചാബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഗീതിക–സുധീപ് ദമ്പതികളാണ്. ക്നാനായ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സിദ്ദിഖ്, ജാവേദ് ജഫ്‌റി (പിക്കറ്റ് 43 ഫെയിം) ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാലാ പാർവതി, അഖില ചിപ്പി, സിതാര, രശ്മി അനിൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. അച്ചിച്ചാ ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, ജോഷ്വിൻ ജോയ്, ശ്വേത കാർത്തിക് എന്നിവരാണ് നിർമാണം. ചിത്രം നവംബര്‍ 28ന് റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com