ADVERTISEMENT

ഹ്രസ്വചിത്രങ്ങൾക്കിടയിൽ വൈറലായി മാറിയ ‘കുളിസീൻ’ ടീം വീണ്ടുമെത്തുന്നു. 2013 ൽ പുറത്തിറങ്ങിയ ഹിറ്റ് ഷോർട്ട്ഫിലിം കുളിസീന്‍ രണ്ടാം ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത് ജൂഡ് ആന്റണിയും സ്വാസികയുമാണ്. 

 

Kuliscene Malayalam Short Film - HD

മറ്റൊരു കടവിൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഹുൽ കെ. ഷാജി സംവിധാനം ചെയ്യുന്നു. ആർ. ജെ. മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച് യൂട്യൂബിൽ തരംഗം സൃഷ്ടിച്ച ഷോർട്ട് ഫിലിമായിരുന്നു കുളിസീൻ. ഏഴ് വർഷങ്ങൾക്കിപ്പുറം ഏരിയ ഹെന്ന പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുനിൽ നായർ(ന്യൂയോർക്ക്) നിർമിക്കുന്ന ഈ ചിത്രത്തിൽ, സിനിമ സീരിയൽ താരം സ്വാസികയും, സംവിധായകൻ ജൂഡ് ആന്തണി ജോസഫും, സിനിമതാരം അൽതാഫ് മനാഫും അഭിനയിക്കുന്നു.

 

സംഗീത സംവിധായകൻ രാഹുൽ രാജ് സംഗീതം. തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു . കഥ - രാഹുൽ കെ. ഷാജി, സുമേഷ് മധു .

 

ക്യാമറ - രാജേഷ് സുബ്രമണ്യം, എക്സി.പ്രൊഡ്യൂസർ - ഷാജി കോമത്താട്ട്. എഡിറ്റ് - അശ്വിൻ കൃഷ്ണ, പ്രൊഡക്‌ഷൻ കൺട്രോളർ ലിബിൻ വർഗീസ്. സ്റ്റിൽസ് - ജിഷ്ണു കൈലാസ്. ക്രിയേറ്റീവ് സപ്പോർട്ട് - വിനീത് പുള്ളാടൻ, നകുൽ കെ ഷാജി, ശ്രീലാൽ. ചീഫ് അസ്സോ. ഡയറക്ടർ - റാബി ഫന്നേൽ. ചീഫ് അസ്സോ. ക്യാമറാമാൻ - ശരത്ത് ഷാജി. ക്യാരക്ടർ ഡ്രോയിങ്സ് - വിപിൻ കുമാർ കൊച്ചേരിൽ. പബ്ളിസിറ്റി ഡിസൈൻ - അനീഷ് ലെനിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com