ADVERTISEMENT

നടി സംയുക്ത മേനോനും ജിനു ജോസഫും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ഹ്രസ്വചിത്രം ജെൻഗ റിലീസിനു തയ്യാറെടുക്കുന്നു. ഡിസംബർ ആറിന് വൈകിട്ട് ആറു മണിക്ക് മനോരമ ഓൺലൈനിന്റെ യുട്യൂബ് ചാനലിലൂടെ ഹ്രസ്വചിത്രം റിലീസ് ചെയ്യും. 

 

ലളിതവും എന്നാൽ അതി സങ്കീർണവുമായ ജെന്‍ഗ ഗെയിമിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. നിരവധി അര്‍ഥ തലങ്ങൾ ഉള്ള ചിത്രം പ്രേക്ഷക മനസ് കീഴടക്കുമെന്ന് തീർച്ച.

 

സൂരജ് സുധാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സൂരജും കൃഷ്ണപ്രസാദും ചേർന്നാണ് എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം കിരൺ ഗോവിന്ദ്. സംഗീതം ഗൗരി ലക്ഷ്മി, ഗണേഷ് വെങ്കട്ടരാമൻ. എഡിറ്റിങ്–നിതീഷ്, നിരഞ്ജൻ ബെന്നി. ആർട്ട് ജെറി.

 

ആർ.വി അഖിൽ, അമൽ എ സുനിൽ, സൂരജ് സുധാകർ എന്നിവർ ചേർന്നാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com