ADVERTISEMENT

സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നവർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കാസ്റ്റിങ് കോള്‍. നായകനായും നായികയായും അച്ഛന്‍ റോളിലും അമ്മ റോളിലും ഒക്കെ ഇതുപോലെ കാസ്റ്റിങ് കോളുകളിലൂടെ സിനിമയിലെത്തി തലവര മാറിയവർ നിരവധിപേർ ഉണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായൊരു കാസ്റ്റിങ് കോളുമായി എത്തിയിരിക്കുകയാണ് ഫാലിമി സിനിമയുടെ അണിയറ പ്രവർത്തകർ.

Falimy Movie Casting Call

 

ചിത്രത്തിലെ നായകനായ ആന്റണി വർഗീസ് തന്നെയാണ് കാസ്റ്റിങ് കോളിലെ പ്രധാനതാരം. ഫോട്ടോഗ്രാഫറുടെ വേഷത്തിൽ ജാഫർ ഇടുക്കിയും എത്തുന്നു. അച്ഛൻ, അമ്മ, അപ്പൂപ്പൻ എന്നീ വേഷങ്ങളിലേക്കാണ് ഇവർ പുതുമുഖങ്ങളെ തേടുന്നത്. രസകരമായ അവതരണവുമായി എത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

 

സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് നിര്‍മാതാവാകുന്ന ചിത്രം നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്നു. ജൂഡും അരവിന്ദ് കുറുപ്പും ചേര്‍ന്നാണ് നിർമാണം. നവാഗതനായ അശ്വിന്‍ നന്ദകുമാര്‍ ആണ് ഛായാഗ്രഹണം. 

 

അങ്കിത് മേനോൻ സംഗീത സംവിധാനവും ആനന്ദ് മേനോൻ ചിത്ര സംയോജനവും ദിൽജിത് എം ദാസ് കലാസംവിധാനവും നിർവഹിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com