ADVERTISEMENT

സുരേഷ്ഗോപിയെ നടനായും അവതാരകനായും മലയാളി പലകുറി അംഗീകരിച്ചതാണ്. എംപി എന്ന നിലയിൽ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളും ഇതുപോലെ തന്നെ കേരളം ചർച്ചചെയ്തതാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് മകൻ ഗോകുൽ സുരേഷ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ സുരേഷ് ഗോപിയുടെ എംപി വികസനഫണ്ടിൽ നിന്നും പ്ലാസ്റ്റിക് റീസൈക്കിൾ മെഷീൻ സ്ഥാപിച്ചതിനെ അഭിനന്ദിച്ചാണ് ഗോകുലിന്റെ കുറിപ്പ്.

 

‘മാധ്യമങ്ങളും നിയമനിർമാതാക്കളും സർക്കാരുമെല്ലാം അച്ഛന്റെ യോഗ്യതകളെ എത്രത്തോളം തടഞ്ഞുവച്ചാലും, പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോവുന്ന നിങ്ങൾ അഭിമാനമാണ് അച്ഛാ’ ഗോകുൽ സുരേഷ് കുറിച്ചു. 

 

ഒ.രാജഗോപാൽ എം​എൽഎയാണ് കഴിഞ്ഞ ദിവസം ഈ പ്ലാസ്റ്റിക് റീസൈക്കിൾ മെഷീന്റെ ഉദ്ഘാടനം നിർവഹിച്ചത്. സുരേഷ് ഗോപിയുടെ എംപി വികസന ഫണ്ടിൽ നിന്നും അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com