ADVERTISEMENT

നടൻ  ഇന്ദ്രജിത്തിന് ഇന്ന് 40ാം പിറന്നാൾ. ഭർത്താവിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളോടെയാണ് പൂർണിമ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

 

“നാൽപതുകളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളിൽ ജീവിക്കാൻ തുടങ്ങുമ്പോൾ ഒരു കാര്യം പറയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഭർത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു തന്നെ നിൽക്കുന്നു.  പ്രിയപ്പെട്ട ഭർത്താവിന് പിറന്നാൾ ആശംസകൾ.”

 

മകൾ പ്രാർഥനയും നടൻ ടൊവിനോ തോമസുമെല്ലാം ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ് ഇന്ദ്രജിത്ത് എന്നാണ് പ്രാർഥന പറയുന്നത്. അച്ഛന്റെ മകളായി ജനിച്ചതിൽ അഭിമാനിക്കുന്നെന്നും പ്രാർത്ഥന അച്ഛന് നൽകിയ ആശംസാ വാക്കുകളിൽ ചേർത്തു.

 

സഹോദരൻ പൃഥ്വിരാജും ഇന്ദ്രജിത്തിന് ആശംസകളുമായി എത്തി. ഹാപ്പി ബർത്ഡേ ഇന്ദ്രേട്ടാ എന്നായിരുന്നു പൃഥ്വി കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com