ADVERTISEMENT

ന്യൂഡൽഹി. ദേശീയ പുരസ്കാരം വാങ്ങുമ്പോഴും പൗരത്വ ഭേദഗതിയെക്കുറിച്ചുള്ള നിലപാടിൽ മാറ്റമില്ലെന്ന് നടൻ ജോജു ജോർജ് മനോരമയോട്.  പുറത്തു നടക്കുന്ന കാര്യങ്ങൾ അത്ര സുഗമമല്ലെന്നു നല്ല ബോധ്യമുണ്ട്. അതു കൊണ്ടു തന്നെ അത് പുരസ്കാരം സ്വീകരിക്കുക എന്നല്ലാതെ ആഘോഷിക്കാനില്ല.  ഈ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രവും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാനില്ല. കുടുംബത്തെ പോലും കൂട്ടാതെ തനിച്ചാണ് ഇത്രയും വലിയ വേദിയിലേക്ക് വന്നത്. ആഘോഷങ്ങളില്ലാതെ ചെയ്ത ജോലിക്കു ലഭിച്ച പുരസ്കാരം വാങ്ങുക എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. പുരസ്കാര വാർത്തയെത്തുമ്പോൾ കേരളത്തിൽ പ്രളയമായിരുന്നു. അന്നും ആഘോഷിച്ചില്ല. പൗരത്വ നിയമത്തെ അനുകൂലിക്കാത്തതു കൊണ്ട് ഇപ്പോഴും ആഘോഷിക്കുന്നില്ല. പുരസ്കാരം വാങ്ങി മിണ്ടാതെ വീട്ടിൽ പോകും. - പുരസ്കാര വേദിയിൽ മനോരമയ്ക്ക് അനുവദിച്ച എക്സ്ക്ലൂസിവ് അഭിമുഖത്തിൽ ജോജു പറഞ്ഞു. 

 

പുരസ്കാര ചടങ്ങ് വിട്ടു നിൽക്കാനുള്ള സുഡാനി ടീമിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഓരോരുത്തർക്കും ഓരോ രീതിയും ശരിയുമുണ്ടെന്നായിരുന്നു ജോജുവിന്റെ മറുപടി. ജോസഫിലെ അഭിനയത്തിനാണ് ജോജുവിന് പ്രത്യേക പരാമർശം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com