ADVERTISEMENT

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദ് കുങ്ഫു മാസ്റ്റർ’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നിവിൻ പോളി റിലീസ് ചെയ്തു. പേരു സൂചിപ്പിക്കും പോലെ ആക്ഷനും ജീവിതവും ഡ്രാമയുമെല്ലാം ചേർന്നൊരുങ്ങുന്ന ചിത്രമാണ് ‘ദ് കുങ്ഫു മാസ്റ്റർ’. ഹിമാലയൻ താഴ്‌വരയിൽ ഷൂട്ട് ചെയ്ത ചിത്രം ജനുവരിയിൽ തിയറ്ററുകളിലെത്തും.

 

‘1983 എന്ന ചിത്രം എന്റെ തന്നെ ജീവിതാനുഭവമായിരുന്നു. ആക്ഷൻ ഹീറോ ബിജുവും പുമരവും ഞാൻ കണ്ട കാഴ്‌ചകളായിരുന്നു. കുങ്‌ഫൂ മാസ്റ്റർ പൂർണമായും ഒരു സിനിമാക്കഥയാണ്. എന്റെ ബാല്യത്തിൽക്കണ്ട ജാക്കിച്ചാൻ, ജെറ്റ്‌ലി, ബ്രൂസ്‌ലി സിനിമകളിൽ നിന്ന് എന്നെ ചാർജ് ചെയ്യിച്ച ആക്ഷൻ രംഗങ്ങൾ ഈ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. ഒട്ടും ഡാർക്ക് അല്ലാത്ത കാഴ്‌ചകളിലൂടെ ആസ്വദിക്കാൻ പറ്റിയൊരു സിനിമ.’ ചിത്രത്തെക്കുറിച്ച് എബ്രിഡ് ഷൈൻ പറഞ്ഞതിങ്ങനെ.

 

കഠിനമായ യാത്രകൾ വേണ്ടിവന്നു ചിത്രീകരണത്തിന്. ഹിമാലയൻ താഴവരയിലെ രണ്ടു സീസണുകളിലൂടെ ചിത്രീകരണം കടന്നുപോയി. മാർഷ്യൽ ആർട്‌സ് കേന്ദ്രീകൃത സിനിമയായതുകൊണ്ട് കഠിനപരിശീലനം, പ്രാക്ടീസ്, അഭിനേതാക്കളുടെ പരുക്ക് തുടങ്ങി പല പരീക്ഷണങ്ങളുമുണ്ടായി.

 

പൂമരത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് ചിത്രത്തിലെ നായിക. ഓഡീഷനിലൂടെ കണ്ടെത്തിയ ജിജി സ്‌കറിയ ആണ് നായകൻ. മേജർ രവിയുടെ മകൻ അർജുനാണ് ക്യാമറ. കെ.ആർ. മിഥുൻ എഡിറ്റർ. ഫുൾ ഓൺ ഫ്രെയിംസിന്റെ ബാനറിൽ ഷിബു തെക്കുംപുറമാണ് നിർമാതാവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com