ADVERTISEMENT

ജൂൺ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ്‌ കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഇൻഷാ അള്ളാഹ് " . ജോജു ജോർജ് ആണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. രജിഷ കേന്ദ്രകഥാപാത്രമായി എത്തിയ ജൂണിൽ നടിയുടെ അച്ഛൻ വേഷത്തിൽ അഭിനയച്ചത് ജോജുവായിരുന്നു.

 

ജോസഫ്, പൊറിഞ്ചുമറിയംജോസ്, ചോല   എന്നീ ചിത്രങ്ങൾക്ക് ശേഷം ജോജു ജോർജ് നായകനാകുന്ന ചിത്രം അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നു നിർമിക്കുന്നു. 

 

ചിത്രം കോ പ്രൊഡ്യൂസ് ചെയ്യുന്നത് ബാദുഷ എൻ.എം., സുരാജ് പി.എസ്. ചേർന്നാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അബ്ബാ ജോജു. ആഷിക് ഐമർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിതിൻ സ്റ്റാനിസ്ലാസ്. എഡിറ്റർ മഹേഷ്‌ ഭുവനേന്ദ് പ്രൊഡക്‌ഷൻ കൺട്രോളർ റിച്ചാർഡ്. ചിത്രത്തിന്റെ കാസ്റ്റിങ് പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com