ADVERTISEMENT

മലയാളികളുടെ പ്രിയസംവിധായകൻ പ്രിയദർശന്റെ ഒരു പിറന്നാൾ ആശംസ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ‘ഡിസംബര്‍ 30ന് ജനിച്ച എല്ലാവര്‍ക്കും അനുഗ്രങ്ങളുണ്ടാകട്ടെ. ഹൃദയത്തോടു വളരെ അടുത്തു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്’ എന്നാണ്, ഒരു സ്വർണ നക്ഷത്രത്തിന്റെ ചിത്രത്തോടൊപ്പം പ്രിയദര്‍ശന്‍ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

 

ഇതോടെ പ്രിയന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാര് എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. ഭാര്യ ലിസിയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ് എന്നാണ് ചിലരുടെ കണ്ടെത്തൽ. ഇത്തരത്തിൽ ചില കമന്റുകളും പോസ്റ്റിനു താഴെ പലരും കുറിക്കുന്നുണ്ട്. എന്നാൽ ലിസി അല്ലെന്നും മറ്റാരെയോ ഉദ്ദേശിച്ചാണെന്നും ചിലർ പറയുന്നു. മോഹൻലാലാണോ കല്യാണി പ്രിയദർശനാണോ എന്നു പോലും ആളുകൾ സംശയിക്കുന്നുമുണ്ട്. 

 

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന മോഹൻലാൽ ചിത്രത്തിന്റെ തിരക്കിലാണ് പ്രിയൻ. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാരിയർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, പ്രഭു തുടങ്ങി വൻ താരനിര അണിനിരക്കുന്നു. ഇന്നു വൈകുന്നേരം ചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രധാന വാർ‌ത്ത പുറത്തു വിടുമെന്ന് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം അറിയിച്ചരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com