ADVERTISEMENT

മിമിക്രി വേദിയിൽ നിന്ന്  മലയാള സിനിമയിലെത്തിയ നാദിർഷയും ദിലീപും പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഒന്നിക്കുന്നു. കേശു ഈ വീടിന്റെ നാഥൻ  എന്ന ചിത്രത്തിലാണ്  ഇവർ  ഒന്നിക്കുന്നത്.  അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്  റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്. 

 

ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്  സജീവ് പാഴൂർ തിരക്കഥയെഴുതി നാഥ് ഗ്രൂപ്പ്‌ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ നായർ ആണ് . നാദിർഷ തന്നെ സംഗീതം ചെയ്യുന്ന  ചിത്രത്തിന് വരികൾ എഴുതുന്നത് ഹരിനാരായണനാണ്. എഡിറ്റർ സാജൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com