ADVERTISEMENT

നമിത പ്രമോദിനെ നായികയാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന അൽമല്ലു  ജനുവരി 10ന് തിയറ്ററുകളിൽ എത്തുന്നു. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഏറെ സസ്പെന്‍സ് ഒളിപ്പിച്ചിക്കുന്ന ചിത്രമാണെന്ന സൂചന തരുന്നതാണ് ട്രെയിലര്‍. മിയയുടെ നെഗറ്റീവ് വേഷമാണ് ട്രെയിലറിലെ മറ്റൊരു വ്യത്യസ്ത.

Al Mallu Official Trailer | Boban Samuel | Namitha Pramod | Miya George | Ranjin Raj | Abaam N'Joy

 

മലയാള സിനിമയിൽ പ്രവാസ ലോകത്തിന്റെ കഥ മുൻപും വന്നിട്ടുണ്ടെങ്കിലും, ഈ കാലഘട്ടത്തിന്റെ വളരെ വ്യത്യസ്തമായ പ്രമേയവുമായാണ്‌ അൽമല്ലു  തിയേറ്ററിലെത്തുന്നത്.  നാടും വീടും ഉപേക്ഷിച്ച്,  സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാൻ  അന്യനാട്ടിൽ പോയി ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുടെ മാനസിക പ്രയാസങ്ങളും അവൾ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം. പുതു വർഷത്തിൽ പ്രേക്ഷകർക്ക് മനസ്സിൽ തൊടുന്ന ഒരു കുടുംബ ചിത്രത്തിനായി അൽമല്ലുവിനു ടിക്കറ്റ് എടുക്കാം. </p>

 

സിദ്ധിഖ്, ലാൽ, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഛായാഗ്രഹണം വിവേക് മേനോൻ.എഡിറ്റർ  ദീപു ജോസഫ്.മെഹ്ഫില്‍ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com