‘അങ്കമാലിക്കാരുടെ കൂടെ ഒരു പടം കൂടി’; വിനീത് വാസുദേവൻ ചിത്രത്തിൽ ആന്റണി
Mail This Article
×
നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ആന്റണി വർഗീസ് നായകനാകും. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും സംവിധായകന് ഗിരീഷ് എ.ഡി.യും ചേര്‍ന്നാണ് നിർമാണം. വരുണ്‍ ധാരയാണ് സിനിമയുടെ തിരക്കഥ.
അങ്കമാലി സ്വദേശികളുടെ കൂടെ അടുത്ത ചിത്രം ചെയ്യുന്നതിലുള്ള സന്തോഷം ആന്റണി വർഗീസും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.