ADVERTISEMENT

ലോകം ചുറ്റിക്കണ്ടാണ് താര ദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയും കുടുംബവും പുതുവർഷത്തെ വരവേറ്റത്. വെക്കേഷൻ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരുന്നു. 

 

പൂര്‍ണിമയുടെ മാതാപിതാക്കളും സഹോദരി പ്രിയ മോഹന്‍, ഭർത്താവ് നിഹാൽപിള്ള എന്നിവരും  യാത്രയില്‍ ഒപ്പമുണ്ട്. കുഞ്ഞതിഥിയായ വേദുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയ മോഹനും നിഹാലും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. ഈ യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങളും നിഹാൽ പങ്കുവച്ചു.

 

കുടുംബത്തിലെ വ്‌ളോഗറായ നിഹാലും പ്രിയയും ചേര്‍ന്ന് അടുത്തിടെ യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഈ ചാനലിലൂടെയാണ് യാത്രവിശേഷങ്ങളും മറ്റ് കാര്യങ്ങളുമൊക്കെ പുറത്തുവിടുന്നത്. വേദുവിന്റെ പിറന്നാളാഘോഷവും വിദേശ യാത്രകളിലെ വിശേഷങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com