ആദ്യമായി പ്രണയം തുറന്നുപറഞ്ഞ് നയൻതാര; വി‍ഡിയോ

nayanthara-latest
SHARE

കാമുകൻ വിഘ്നേശ് ശിവനുമായുള്ള പ്രണയത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നയൻതാര. തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹമാണ് നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും. തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയുന്നുമുണ്ട്. 

nayanthara-211

ടെലിവിഷൻ പുരസ്കാരം സ്വീകരിക്കാനെത്തിയ നയൻതാര വിഘ്നേശുമായുളള പ്രണയത്തെക്കുറിച്ചും ഇരുവരുടെയും ചിത്രങ്ങളെക്കുറിച്ചും ആദ്യമായി തുറന്നു പറഞ്ഞു. താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര പറഞ്ഞു. 

nayanthara-332

‘ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും’. വിഘ്നേശിന്റെ പേരെടുത്തു പറയാതെ നയൻതാര പറഞ്ഞു.

nayanthara-warad

അവാർഡ് നിശയിൽ തിളങ്ങിയതും നയൻതാര തന്നെ. തവിട്ടു നിറത്തിലുള്ള സാരിയണിഞ്ഞാണ് നടി എത്തിയത്. വിശ്വാസത്തിലെയും ബിഗിലിലെയും പ്രകടനത്തിന് ആരാധകരുടെ പ്രിയ നടിക്കുള്ള പുരസ്കാരവും ശ്രീദേവി പുരസ്കാരവുമാണ് നടിയെ തേടി എത്തിയത്. ചലച്ചിത്ര മേഖലയിലെ പ്രചോദനമേകുന്ന സ്ത്രീക്കു നൽകുന്ന പുരസ്കാരമാണ് ശ്രീദേവി പുരസ്കാരം. 

nayanthara-2211

താൻ അതീവസന്തോഷത്തിലാണെന്നും 2020ന്റെ തുടക്കത്തിൽ തന്നെ രണ്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കാനായതിൽ സന്തോഷമുണ്ടെന്നും നടി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാനും നടി മറന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA