ADVERTISEMENT

നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന  ചിത്രത്തിന് "തട്ടാശ്ശേരി കൂട്ടം" എന്നു പേരിട്ടു. ഗ്രാൻഡ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

മീനാക്ഷിയും ദിലീപും തിളങ്ങി അനിയന്റെ ആദ്യ സംവിധാനം

ഗണപതി, അനീഷ് , അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി ,ഷൈനി സാറ, തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം  പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥ, സംഭാഷണമെഴുതുന്നു.

 

ജിതിൻ സ്റ്റാൻസിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.രാജീവ് നായര്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. എഡിറ്റിങ് -സാജൻ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ :- റോഷൻ ചിറ്റൂർ,പ്രൊഡക്‌ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,ചീഫ് അസോസിയേറ്റ്- സുധീഷ്,കല-അജി കുറ്റ്യാണി. മേക്കപ്പ്-റഷീദ് അഹമ്മദ്‌, വസ്ത്രാലങ്കാരം-സഖി എൽസ,വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

 

ചിത്രത്തിന്റെ പൂജ കഴിഞ്ഞ ജൂലൈയില്‍ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നിരുന്നു. അനൂപിനൊപ്പം ദിലീപും മീനാക്ഷിയും പൂജയ്ക്ക് എത്തിയിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഒൻപതാമത്തെ ചിത്രം ആണിത്. കട്ടപ്പനയിലെ ഋത്വിക് റോഷനാണ് ദിലീപ് അവസാനം നിര്‍മിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com