ADVERTISEMENT

ചില ആരാധകരുടെ സ്നേഹപ്രകടനത്തിൽ അസ്വസ്ഥത തോന്നാറുണ്ടെന്ന് തുറന്നുപറഞ്ഞ് നടി നമിത പ്രമോദ്. സ്നേഹം ഉള്ളതുകൊണ്ടാണ് ആരാധകർ ഓടിയെത്തി സംസാരിക്കുന്നതും സെൽഫി എടുക്കുന്നതും. പക്ഷേ ചില യുവാക്കൾ തോളിൽ കയ്യിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിൽ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നമിത മനസ്സുതുറന്നത്. 

 

''ചില സമയത്ത് ചിലരുടെ ആരാധനയിൽ അസ്വസ്ഥത തോന്നിയിട്ടുണ്ട്. ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്നേഹത്തോടെ വന്ന് സംസാരിക്കും. ഫോട്ടോയെടുക്കും. പക്ഷേ ചില ചെക്കന്മാര്‍ വന്ന്, നമ്മുടെ തോളിലൊക്കെ കൈ വയ്ക്കാൻ നോക്കും. അത് എനിക്കിഷ്ടമല്ല. നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അതിൽ അസ്വസ്ഥത തോന്നാറുണ്ട്.’

 

''ഞാൻ പുറത്തൊക്കെ പോകുന്നയാളാണ്. പക്ഷേ ഒരുപാട് തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്പോൾ പർദ്ദ ധരിച്ച് പോകാറുണ്ട്. തിരിച്ചറിഞ്ഞാലും പ്രശ്നമൊന്നുമില്ലല്ലോ, സ്നേഹം കൊണ്ടല്ലേ അവർ അടുത്തുവരുന്നത്''- നമിത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com