ADVERTISEMENT

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മലയാള സിനിമയുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആദ്യത്തെ കൺമണിയായി ഇസ എന്ന ഇസഹാക്ക് ജനിച്ചത്. ഇപ്പോൾ ഇസഹാക്കിനൊപ്പമാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. മകൻ ജനിച്ച ശേഷമുള്ള ഓരോ നിമിഷവും ഇരുവരും ആസ്വദിക്കുകയാണ്.

 

ഇപ്പോഴിതാ, ഇസക്കുട്ടൻ ആദ്യമായി തിയറ്റിലെത്തിയതിന്റെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ചാക്കോച്ചന്റെ പുതിയ റിലീസായ ‘അഞ്ചാംപാതിര’ കാണാനാണ് ഇന്നലെ കൊച്ചി പി.വി.ആർ–ൽ ഇസ എത്തിയത്. ഇസയുടെ ക്യൂട്ട് ചിത്രം ഉൾപ്പടെ നടി ഉണ്ണിമായ ആണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിശേഷം പ്രേക്ഷകരുമായി പങ്കുവച്ചത്. കാതറിന്‍ എന്ന കഥാപാത്രമായി ഉണ്ണിമായയും ചിത്രത്തിലെത്തുന്നുണ്ട്.

 

”അഞ്ചാം പാതിരയെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്‌പെഷലാണ്. എന്റെ ഇസുക്കുട്ടന്‍ ആദ്യമായി സിനിമ കാണാന്‍ അപ്പായിക്കൊപ്പം തിയേറ്ററില്‍ വന്നിട്ടുണ്ട്”.-ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ ഉണ്ണിമായ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com