ADVERTISEMENT

അ‍‍ഡാറ് ലൗവിലൂടെ ശ്രദ്ധേയായ നൂറിൻ ഷെരീഫിന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തു. കരാട്ടെ നൂറി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരം എത്തുന്നത്. 'ഊലാല ഊലാല' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലർ ഇതിനകം ഏറെ വൈറലായി കഴിഞ്ഞിട്ടുണ്ട്. ജനുവരി ആദ്യവാരം റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Ullala Ullala Movie Official Trailer || Nishanth || Noorin Shereef

 

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സത്യപ്രകാശ് ആണ്. നടരാജ്, അങ്കിത മഹാറാണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അങ്കിതയുടെ ഗ്ലാമർ പ്രദര്‍ശനവും ചിത്രത്തിലുണ്ട്. ജോയ് റയലാറാ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് അട്ടാരി ഗുരുരാജ് ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com