ADVERTISEMENT

ഇതിഹാസ സിനിമയുടെ പിന്നണിക്കാരില്‍ നിന്നും പുറത്തുവരുന്ന അടുത്ത ചിത്രം 'മറിയം വന്ന് വിളക്കൂതി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ  അവതരിപ്പിച്ചിരിക്കുന്നത്. 

Mariyam Vannu Vilakkoothi Official Trailer | Siju Wilson | Krishna Sankar | Jenith Kachappilly

 

നടന്‍ നിവിന്‍ പോളി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ച ട്രെയിലറില്‍ പ്രേമം സിനിമയിലെ ജോര്‍ജിന്റെ കൂട്ടുകാരായി എത്തിയ സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയാണ് പറയുന്നത്. ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂറിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com