ADVERTISEMENT

ടീസറില്ലാ ചിത്രത്തിലെ പാട്ടു നാളെ പുറത്തിറങ്ങുന്നു. സിനിമയുടെ ടീസർ റിലീസ് ചെയ്യുക എന്നതു വലിയ വാർത്തയാകുന്ന കാലമാണിത്. ആരാണു ടീസർ റിലീസ് ചെയ്യുക എന്നു പലരും ആഴ്ചകൾക്കു മുൻപെ പ്രഖ്യാപിക്കും. എന്നാൽ ഇതിനിടയിൽ  തികച്ചും അപ്രതീക്ഷിതമായി ദുൽഖർ നിർമിക്കുന്ന സിനിമയായ വരനെ ആവശ്യമുണ്ട് ടീസറില്ലാതെ പാട്ടു നേരിട്ടു കാണികളിലെത്തുകയാണ് നാളെയാണു പാട്ട് പുറത്തു വരുന്നത്. 

shobhana-1

 

dulquer-varane-avashymund

അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന  ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിൽ വൻ താരനിരയുണ്ട്. ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന,കല്യാണി പ്രിയദർശൻ തുടങ്ങി പലരും. സിനിമ നിർമിക്കുന്നതു ദു‍ൽഖർതന്നെയാണ്.

dulquer-varane-avashyuund

 

suresh-gopi-varane-aavashyamund

ദുൽഖറിന്റെ വെഫെയറർ ഫിലിംസിന്റെ ആദ്യ സിനിമയാണിത്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ, കല്യാണി പ്രിയദർശന്റെ ആദ്യ മലയാള സിനിമ. അൽഫോൻസ് ജോസഫാണ് സംഗീതം. സിനിമയിലെ ദുൽഖറിന്റെ ലുക്ക് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങൾ മനോരമ ഓൺലൈനിലൂടെയാണ് പുറത്തിറക്കിയത്.

 

അതി മനോഹരമായ കുടുംബ ദൃശ്യങ്ങളാണു ആദ്യ പാട്ടിലുള്ളത്. സിനിമയുടെ മൂഡു തന്നെ ഈ പാട്ടിലറിയാം.  സന്തോഷ് വർമയാണ് ഇതിലെ മലയാളം ഭാഗമെഴുതിയത്. കെ.എസ്.ചിത്രയും കാർത്തിക്കും പാടിയിരിക്കുന്നു.

 

ആദ്യ പാട്ടിൽ ദുൽഖറും കല്യാണിയും ദുൽഖറും ശോഭനയും സുരേഷ്ഗോപിയുമെല്ലാമുണ്ടുതാനും. ആദ്യം  ടീസറില്ലാതെ പാട്ടു നേരിട്ടു എത്തുമെങ്കിലും വരും ദിവസങ്ങളിൽ ടീസറുകൾ എത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com