തോക്കെടുത്തു, സിനിമയിലല്ല; ഷാർപ് ഷൂട്ടറാവാൻ മമ്മൂട്ടി; വിഡിയോ

mammootty-gun-1
SHARE

സിനിമയ്ക്ക് പുറത്തും മമ്മൂട്ടി ഇനി ഷാർപ്പ് ഷൂട്ടർ ആവും. ആലപ്പുഴ റൈഫിൾസ് ക്ലബ്ബിൽ അംഗത്വം എടുത്താണ് നടന്റെ ഷൂട്ടിങ് പരിശീലനം തുടങ്ങിയത്. ക്ലബ്ബിനെ പ്രോത്സാഹിപ്പിക്കാൻ കൂടിയാണ് അംഗത്വം സ്വീകരിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു.

തേവള്ളി പറമ്പിൽ ജോസഫ് അലക്സിനെ ഷാർപ് ഷൂട്ടർ ആക്കിയത് രഞ്ജി പണിക്കർ ആണ്. അങ്ങനെ പല സിനിമകളിൽ ഉന്നം തെറ്റാതെ വെടി ഉതിർത്തിട്ടുണ്ട് നടൻ. ദാ ചേർത്തലയിലുള്ള ആലപ്പുഴ റൈഫിൾസ് ക്ലബ്ബിൽ ഇപ്പോൾ മമ്മൂട്ടിയെ എത്തിക്കുന്നതും രഞ്ജി പണിക്കർ തന്നെ ആണ്. വെടിവെപ്പ് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് മമ്മൂട്ടി പറയുന്നു.

കമ്പം ഉണ്ടാകേണ്ട ഒന്നല്ല ഇതെന്നാണ് നടന്റെ പക്ഷം. കമ്പം തോന്നിച്ചതിനു പിന്നിൽ രഞ്ജി പണിക്കർ ഉണ്ടെന്ന് വേണമെങ്കിൽ പറയാമെന്നും മമ്മൂട്ടി. ക്ലബ്‌ പ്രസിഡന്റ്‌ കൂടിയായ ആലപ്പുഴ കലക്ടറാണ് മമ്മൂട്ടിക്ക് രക്ഷാധികാരി അംഗത്വം നൽകിയത്. അഭിനയം കൊണ്ട് പ്രേക്ഷകരുടെ പോയിന്റ് ബ്ലാങ്ക് തകർത്ത മമ്മൂട്ടിക്ക് ഷൂട്ടിങ് തിരക്കുകളിൽ നിന്ന് ഈ ഷൂട്ടിങ്ങിനു എവിടെ സമയം എന്ന ചോദ്യം ബാക്കിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA