ADVERTISEMENT

നടൻ ദീപക് പറമ്പോലിനൊപ്പം നിൽക്കുന്ന യുവ നടി ആരാണെന്നായിരുന്നു ആരാധകരുടെ ആകാംക്ഷ. പുതിയ ചിത്രത്തിലെ ഷൂട്ടിങിനിടെ യുവനടിയുടെ കവിളിൽ തലോടലുന്ന ചിത്രവുമായി എത്തിയ നടൻ ദീപക് പരമ്പോലിന് നടൻ ഗണിപതി താക്കീത് നൽകിയിരുന്നു.  'വിടടാ അവളെ' എന്നാണ്‌ ഗണപതിയുടെ കമന്റ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെയാണ് ഗണപതിയുടെ പ്രതികരണം.

 

ഇതോടെ നടി ആരാണെന്നറിയാനായി ആരാധകരുടെ തിടുക്കം. ഈ നടിയാരെന്ന് ആർക്കും എളുപ്പം മനസ്സിലായിക്കാണില്ല, കക്ഷി നടിയല്ല നടനാണ്. നടനും സംവിധായകനുമായ മൃദുൽ നായരാണ് പെൺവേഷത്തിലെത്തി ആരാധകരെ പറ്റിച്ചത്. ആസിഫ് അലി ചിത്രം ബി.ടെക് സംവിധാനം ചെയ്തതും മൃദുൽ നായരാണ്

 

ദീപക് ഉൾപ്പെടെയുള്ളവർ വേഷമിടുന്ന ഇൻസ്റാഗ്രാമം എന്ന വെബ് സീരീസിലാണ് മൃദുലിന്റെ പെൺ ഗെറ്റപ്പ്. പൃഥ്വിരാജ് ചിത്രം ഡ്രൈവിങ് ലൈസൻസിലും താരം അഭിനയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com