ADVERTISEMENT

സിനിമാ താരങ്ങൾ മുതൽ സാധാരണക്കാർ വരെ ആവേശത്തോടെ ഏറ്റെടുത്ത്, ലോകത്താകമാനം തരംഗമായ ബോട്ടിൽ കാപ്പ് ചാലഞ്ച് അടുത്തകാലത്ത് സോഷ്യൽമീഡിയ ആഘോഷമാക്കിയിരുന്നു. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലേക്കും അതു വഴി മോളിവുഡിലേക്കുമൊക്കെ എത്തിയ ഈ ചാലഞ്ചിന്റെ കുറച്ചു കൂടി ചലഞ്ചിങ്ങായ ഒരു വകഭേദവുമായി എത്തിയിരിക്കുകയാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് പ്രദർശനത്തിനൊരുങ്ങുന്ന ‘ദ് കുങ്ഫു മാസ്റ്ററി’ലെ നായിക നീത പിള്ള. മുൻ ബോട്ടിൽ കാപ്പ് ചാലഞ്ച് പ്രകടനങ്ങളിൽ നിന്നു വ്യത്യസ്തമായി, ഒരു പടി കൂടി കടന്ന്, കണ്ണ് മൂടിക്കെട്ടിയാണ് നീത ബോട്ടിലിന്റെ കാപ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്നത്. ഇതിന്റെ വിഡിയോ ഇതിനോടകം വൈറൽ ആണ്.

 

എബ്രിഡ് ഷൈൻ ഒരുക്കുന്ന ‘ദ് കുങ്ഫു മാസ്റ്ററി’ന്റെ ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ‘പൂമര’ത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് ചിത്രത്തിലെ നായിക. ഓഡീഷനിലൂടെ കണ്ടെത്തിയ ജിജി സ്കറിയ ആണ് നായകൻ. ചിത്രത്തിനു വേണ്ടി കഠിനമായ പരിശീലനത്തിന്റെ വഴിയിലായിരുന്നു നീതയും ജിജിയും. പൂമരത്തിനു ശേഷം ലഭിച്ച ഓഫറുകളൊക്കെ വേണ്ടെന്നു വച്ചാണ് നീത ഈ സിനിമക്കു വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചത്.

 

മേജർ രവിയുടെ മകൻ അർജുനാണ് ക്യാമറ. കെ.ആർ. മിഥുൻ എഡിറ്റർ. ഫുൾ ഓൺ ഫ്രെയിംസിന്റെ ബാനറിൽ ഷിബു തെക്കുംപുറമാണ് നിർമാതാവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com