ADVERTISEMENT

മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ ഫ്രെയിമില്‍ സംവിധായകന്‍ ജോഷിക്കും നടി നദിയ മൊയ്തുവിനുമൊപ്പം വന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ലിസി. മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്റെ വിവാഹ വിരുന്നിലാണ് ഇവര്‍ വീണ്ടും കണ്ടത്. ചടങ്ങിനിടെ പകര്‍ത്തിയ ചിത്രവും 35 വര്‍ഷം മുമ്പ് ‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നു പകര്‍ത്തിയ, പഴയ ചിത്രവും ലിസി പങ്കുവച്ചു.

 

lissy-nadiya

‘അന്നും ഇന്നും, ജോഷി സാറിനെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടത്. മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ സത്ക്കാരത്തില്‍ വച്ചാണ് അദ്ദേഹത്തെ കണ്ടത്. നാദിയയും ഞാനും ജോഷി സാറും ഇതിനുമുമ്പൊരു ഫ്രെയിമിൽ വന്നത് 35 വര്‍ഷത്തിന് മുമ്പ് ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു.’–ലിസി കുറിച്ചു.

 

തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിനും ഐശ്വര്യ പി. നായരും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെങ്കിലും തുടർന്നു നടന്ന വിവാഹസത്കാരത്തിൽ ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒന്നടങ്കം എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com