ADVERTISEMENT

ഈലം, അമേരിക്ക പോർട്ടോറിക്കോ രാജ്യാന്തര മേളയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു. റോം, ഇറ്റലി മുതലായ പ്രമുഖ ചലച്ചിത്രമേളകളിൽ തിര‍​ഞ്ഞെടുക്കപ്പെട്ട ചിത്രത്തിനു ലഭിക്കുന്ന അടുത്ത രാജ്യാന്തര ബഹുമതികൂടിയാണിത്.

 

എഗ്ഗോ പ്ലാനറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ കഥാകൃത്തുകൂടിയായ വിനോദ് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമ്പി ആന്റണി ആണ്. ആറ് വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് അദ്ദേഹം ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. കവിത നായർ , ജെ.കെ. ജോസ് മഠത്തിൽ , രാധാകൃഷ്ണൻ , റോഷൻ,വിനയ , കാതറീൻ, സുപ്രസിദ്ധ മോഡലായ ഏയ്ഞ്ചൽ തോമസ്, ബേയ്‌സിൽ ജോയ് , അമി തിലക് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. 

 

കൊച്ചിയിലും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലും പരിസരങ്ങളിലുമായി ഷൂട്ടിങ് പൂർത്തിയാക്കിയ ഈ സിനിമയുടെ ഛായാഗ്രഹണം തരുൺ ഭാസ്‌ക്കർ. സംഗീതം രമേശ് നാരായണൻ. പശ്ചാത്തല സംഗീതം ബിജിപാൽ. ഗായകൻ ഷഹബാസ് അമൻ. ചിത്ര സംയോജനം ഷൈജാൽ പി. വി. 

 

ആർട്ട് പ്രേംകുമാർ കോട്ടക്കൽ . വസ്ത്രാലങ്കാരം സുനിൽ ജോർജ്. ചമയം ഹരി ആൻഡ് അജയ് . ഗാനരചന അജീഷ് ദാസൻ. അസ്സോസിയേറ്റ് അനൂഷ് മോഹൻ . നിർമാണം ജയാ മേനോൻ, വിനയൻ നായർ,ഷിജി ചെറുകര. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com