ADVERTISEMENT

സ്നേഹ-പ്രസന്ന ദമ്പതികൾക്ക് പെൺകുഞ്ഞ്. പ്രസന്നയാണ് ട്വിറ്ററിലൂടെ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ദമ്പതികൾക്ക് ഒരു മകൻ കൂടിയുണ്ട്. വിഹാന് കൂട്ടായി കുഞ്ഞനുജത്തി എത്തിയെന്ന് ആരാധകർ പറയുന്നു. 2015 ആഗസ്റ്റിലാണ് വിഹാന്റെ ജനനം.

 

നിരവധി നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു സ്നേഹ-പ്രസന്ന വിവാഹം.  വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ സ്‌നേഹ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പം നിരവധി മലയാളം ചിത്രങ്ങളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രമായ ബ്രദേർസ് ഡേയിലൂടെ പ്രസന്നയും മലയാളത്തിൽ തിളങ്ങിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com