ADVERTISEMENT

വാനം കൊട്ടട്ടും എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ തിളങ്ങി മഡോണ സെബാസ്റ്റ്യൻ. മണിരത്നം നിർമിക്കുന്ന വാനം കൊട്ടട്ടും എന്ന ചിത്രത്തിൽ വിക്രം പ്രഭുവിന്റെ നായികയാണ് മഡോണ. ഐശ്വര്യ രാജേഷ് ആണ് മറ്റൊരു നായിക.

 

madonna-sebastian-glamour-look-3

ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു. ഓഡിയോ ലോഞ്ചിൽ തിളങ്ങിയതും മഡോണ തന്നെ.

madonna-sebastian-glamour-look-1

 

madonna-sebastian-glamour-look3

മദ്രാസ് ടാക്കീസിന്‍റെ ബാനറിൽ മണി രത്‌നം നിർമിക്കുന്ന വാനം കൊട്ടട്ടും പ്രണയചിത്രമാണ്. ധന സംവിധാനം ചെയ്യുന്ന സിനിമയിൽ ശരത്കുമാറും രാധികാ ശരത്കുമാറും അഭിനയിക്കുന്നു.

madonna-sebastian-glamour-look-5

 

madonna-sebastian-glamour-look-6

മഡോണയുടെ അഞ്ചാമത്തെ തമിഴ് ചിത്രമാണിത്.പ്രേമം എന്ന സിനിമയിലൂടെ എത്തിയ മഡോണ കാതലും കടന്തു പോകും, കാവൻ, പാപാണ്ഡി, ജുംഗ തുടങ്ങിയ തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

 

കൊമ്പുവെച്ച സിംഗമെടാ, വാനം കൊട്ടട്ടും എന്നിവയാണ് മഡോണയുടെ പുതിയ ചിത്രങ്ങൾ. കൊട്ടിഗോബ 3 എന്ന കന്നഡ സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

 

പൃഥ്വിരാജിന്റെ ബ്രദേർസ് ഡേയാണ് മഡോണ അവസാനം അഭിനയിച്ച മലയാള ചിത്രം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com