ADVERTISEMENT

അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പം അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ മഞ്ജു വാരിയറുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കല്യാൺ ജുവലറിയുടെ പരസ്യ ചിത്രീകരണത്തിനിടെ എടുത്ത ചിത്രമാണ് മഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

reba-monicca-manju

 

manju-reba

ജുവലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചനും, ജയാ ബച്ചനും, മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയറിനുമൊപ്പം റെബ മോണിക്കയെയും കാണാം.

manju-warreir-reba

 

manju-warrier-ravi-varman

ഇവരെ കൂടാതെ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയും, കന്നഡ താരം ശിവരാജ് കുമാറും, തമിഴ് താരം പ്രഭുവും, ബോളിവുഡ് താരവും കല്യാണിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറുമായ കത്രീന കൈഫും പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

manju-kalyan

 

reba-monicca-manju-warrier

പ്രശസ്ത ഛായാഗ്രാഹകനായ രവി വര്‍മ്മനാണ് പരസ്യ ചിത്രം ചിത്രീകരിച്ചത്.

 

പല ഭാഷകളിലുള്ള സൂപ്പർ താരങ്ങളുടെ ഒത്തുചേരല്‍ കൂടിയായി ചിത്രീകരണം മാറി.

 

മള്‍ട്ടി സ്റ്റാര്‍ പരസ്യചിത്രം ഉടന്‍ തന്നെ റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com