ADVERTISEMENT

ചാക്കോച്ചനെ ഇനി ചോക്ലേറ്റ് ഹീറോ എന്നു വിളിക്കാൻ വരട്ടെ! കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച  ചിത്രം കണ്ട് ആരാധകർ മാത്രമല്ല, താരങ്ങൾ പോലും അക്ഷരാർഥത്തിൽ ഞെട്ടി. തന്റെ പുതിയ ചിത്രത്തിന് വേണ്ടി മസിൽമാനായിരിക്കുകയാണ് ചാക്കോച്ചൻ. 

 

വടം വലിച്ച ശേഷമുള്ള തന്റെ ശരീരത്തിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്. ‘ഇത് ചുമ്മാ കളിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ബാക്കി ചിത്രങ്ങൾ കൂടി കാണൂ എന്ന് അദ്ദേഹം പറയുന്നു’. ബാക്കി ചിത്രങ്ങൾ കണ്ട നടന്മാരായ ഇന്ദ്രജിത്ത്, വിനയ് ഫോർട്ട്, ആന്റണി വർഗീസ്, ടൊവിനോ, നീരജ് മാധവ് എന്നിവരെല്ലാം ശരിക്കും അദ്ഭുതതപ്പെട്ടെന്ന് അവരുടെ കമന്റുകളിൽനിന്ന് മനസിലാക്കാം.

 

‘എന്റമ്മേ!’ എന്നായിരുന്നു ആന്റണിയുടെ കമന്റ്. ‘കട്ട പൊളി, ഈ മസിലൊക്കെ ഒളിപ്പിച്ചു വച്ചിരിക്കുവായിരുന്നല്ലേ കൊച്ചുകള്ളാ’–നീരജ് മാധവ്.

 

വിജയ് യേശുദാസ്-എന്റെ പൊന്നേ ! ഞാൻ എന്താണ് ഈ കാണുന്നത്. ശരിക്കും ആ ദേഹത്തിൽ മസിൽ ഉണ്ടോ. നിങ്ങൾ എന്നെ പ്രചോദനംകൊള്ളിക്കുന്നു. പൊളിച്ചു. സ്നേഹം, ആദരം.

 

സൂപ്പർഹിറ്റ് ചിത്രം ‘ചാർലി’ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ചാക്കോച്ചന്റെ ഈ ഗെറ്റപ്പ്. ചാക്കോച്ചൻ വടം വലിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

 

പ്രവീൺ മൈക്കിൾ എന്ന പൊലീസുകാരനായാണ് ചാക്കോച്ചൻ അഭിനയിക്കുന്നത്. ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലി എഴുതിയ വരികൾക്ക് സംഗീതം നിർവഹിക്കുന്നത് വിഷ്ണു വിജയ്‌യാണ്. മഹേഷ് നാരായൺ എഡിറ്റിങ്ങും റോണി സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സമീറ സനീഷാണ് കോസ്റ്റ്യൂം ഒരുക്കുന്നത്.

 

സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്‌ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാർ, വട്ടവട, കൊട്ടക്കാമ്പൂർ എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com