ADVERTISEMENT

മണിച്ചിത്രത്താഴിന് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നിലെ യൂടൂബ് ട്രന്റിങ്ങിൽ ഒന്നാമതായിരിക്കുകയാണ്. വര്‍ഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി ശോഭനയെ 'ഗംഗേ' എന്ന് വിളിക്കുന്ന ഡയലോഗും ടീസറിനെ ജനപ്രിയമാക്കി. 

VARANE AVASHYAMUND Official Teaser I Suresh Gopi I Dulquer Salmaan I Shobana I Kalyani Priyadarshan

 

സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ഏഴ് വര്‍ഷത്തിന് ശേഷം ശോഭനയും ഒന്നിക്കുകയാണ് ചിത്രത്തിൽ. 

 

ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസുമാണ് നിർമ്മാണം. പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com