ADVERTISEMENT

ഷൈലോക്കിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നിർമാതാവ് ഗോകുലം ഗോപാലന്‍. 25 വയസ്സായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തു കൂട്ടിയതെന്നാണ് ഗോകുലം ഗോപാലന്‍ പറഞ്ഞു. പന്ത്രണ്ടാമത്, രാമു കാര്യാട്ട് സ്മാരക പുരസ്‌കാര വിതരണത്തിനിടെയായിരുന്നു അദ്ദേഹം മമ്മൂട്ടിയെ പ്രശംസിച്ചത്. ഇതെന്തൊരു മഹാമായയാണെന്ന് താന്‍ ആശ്ചര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു

 

മമ്മൂട്ടിയുമായി പഠിക്കുന്ന സമയത്ത് മുതല്‍ അടുപ്പമുണ്ടെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. അന്നൊക്കെ എന്റെ അനിയനെ പോലെയാണ് എനിക്ക് തോന്നിയത്. ഇപ്പോള്‍ എനിക്ക് എന്റെ മകനെ പോലെയാണ് തോന്നുന്നത്. എന്താണ് ഇങ്ങനെ തോന്നാനുളള കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

‘ഷൈലോക്ക് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുകയാണ്. 25 വയസ്സായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതെന്തൊരു മഹാമായയാണെന്ന് എനിക്കറിയില്ല. പഠിക്കുന്ന കാലം തൊട്ടേ മമ്മൂട്ടിയുമായി ലോഹ്യമുണ്ട്. വര്‍ത്തമാനം പറയാറുണ്ട്. അന്നൊക്കെ അനുജനെ പോലെ തോന്നുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ മകനെപ്പോലെയാണ് തോന്നുന്നത്. അദ്ദേഹത്തെ വച്ച് ഞാനെടുത്ത സിനിമയാണ് പഴശിരാജ. ഇനിയൊരു ചരിത്ര ചിത്രം ഞാൻ നിർമിച്ചാൽ അതിൽ മമ്മൂട്ടിയായിരിക്കും നായകൻ.’–ഗോകുലം ഗോപാലൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com