ADVERTISEMENT

മമ്മൂട്ടി ചിത്രം ഷൈലൈക്ക് ഓൺലൈൻ റിലീസിനൊരുങ്ങുന്നുവെന്ന വാർത്തയ്ക്കെതിരെ നിർമാതാവ് ജോബി ജോർജ്. ‘സ്നേഹിതരെ വരില്ല എന്ന് ഞാന്‍ പറയില്ല, എന്നാല്‍ ഫെബ്രുവരി 23 ന് തലേം കുത്തിനിന്നാലും വരില്ല പിന്നെന്തിനാണ്? ആര്‍ക്കുവേണ്ടി? ദൈവമേ ഈ കുഞ്ഞാടിനെ കാത്തോണേ… സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു വാളെടുക്കുന്നവന്‍ വാളാലെ’. എന്നാണ് നിർമാതാവ് ജോബി ജോര്‍ജ് പ്രതികരിച്ചത്.

 

തമിഴിലെ ട്രേഡ് അനലിസ്റ്റ് ആയ ക്രിസ്റ്റഫർ കനകരാജ് ആണ് ഷൈലോക്ക് അടുത്ത മാസം 23ന് ഓൺലൈനിലൂടെ റിലീസ് ആകുമെന്ന വാർത്ത ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സഹിതം പങ്കുവച്ചായിരുന്നു ജോബിയുടെ മറുപടി.

 

സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ആവുന്നുവെന്നത് വ്യാജവാര്‍ത്തയാണ്. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണ മാത്രമാണെന്നും എല്ലാവരും തിയറ്ററുകളില്‍ നിന്നുതന്നെ സിനിമ ആസ്വദിക്കണമെന്നും അജയ് വാസുദേവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com