ADVERTISEMENT

അക്ഷയ് കുമാറും ധനുഷും ഒന്നിക്കുന്നു. ആനന്ദ് എൽ. റായിയുടെ പുതിയ ചിത്രത്തിലാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചെത്തുന്നത്. ഇവർക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രമായി സാറ അലിഖാനും എത്തുന്നു. അത്രൻഗി രേ എന്നാണ് ചിത്രത്തിന്റെ പേര്.

atrangi-re-dhanush

 

atrangi-re-sara

രാഞ്ജനാ, ഷമിതാഭ് എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് സിനിമ കൂടിയാണിത്. ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എൽ. റായി ഒരുക്കിയ കഴിഞ്ഞ ചിത്രമായ സീറോ ബോക്സ്ഓഫിസിൽ വലിയ പരാജമായിരുന്നു.

atrangi-re-1

 

പുതിയ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. ടി സീരിസും ആനന്ദ് എൽ. റായിയും അക്ഷയ് കുമാറും ചേർന്നാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com