ADVERTISEMENT

മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സീരിസിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി അമല പോള്‍. നടി പർവീൺ ബാബിയുടെ ജീവിതമാകും ചിത്രത്തിന്റെ പ്രമേയം. 

 

‘ഞാന്‍ ബോളിവുഡില്‍ ഒരു പ്രൊജക്ടിന് കരാർ ഒപ്പിട്ടു. ഇതുവരെയുള്ളതില്‍ ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒന്നാണ് അത്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും’. അമല ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

 

ബോളിവുഡ് കണ്ട ഗ്ലാമര്‍താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി. അമിതാഭ് ബച്ചന്‍, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് പര്‍വീണ്‍. ‘ദീവാര്‍’, ‘നമക് ഹലാല്‍’, ‘അമര്‍ അക്ബര്‍ ആന്റണി’, ‘മേരി ആവാസ് സുനോ’, ‘രംഗ് ബിരംഗി’ എന്നിവയാണ് പ്രധാനസിനിമകൾ.

 

1985 ൽ സിനിമ ഉപേക്ഷിച്ച പര്‍വീണിനെ 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മഹേഷ് ഭട്ടിന്റെ വോ ലംഹെ (2006) എന്ന ചിത്രം പര്‍വീണ്‍ ബാബിയുടെ ജീവിതം അടിസ്ഥാനമാക്കിയെടുത്തതാണെന്ന് വാർത്തകൾ വന്നിരുന്നു. ഫിര്‍ തേരി കഹാനി യാദ് ആയി തുടങ്ങിയ ചിത്രങ്ങളിലും ഇരുവര്‍ക്കുമിടയിലെ പ്രണയം പറഞ്ഞുപോകുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com