ADVERTISEMENT

ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാർഥികൾക്കു നേരെ നടന്ന വെടിയ്പിൽ പ്രതിഷേധവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വവുമായി ബന്ധപ്പെടുത്തിയായിരുന്നു ലിജോയുടെ പ്രതികരണം. സർവകലാശാലയിൽ വെടിവയ്പ്പു നടത്തിയ യുവാവിന്റെ ഫോട്ടോയും ലിജോ പങ്കുവച്ചു.

 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് അക്രമം.വെടിവയ്പിൽ പരുക്കേറ്റ വിദ്യാർഥി ഷാദാബിനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. ആർക്കാണ് സ്വാതന്ത്ര്യം വേണ്ടതെന്ന് ആക്രോശിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. വെടിവച്ചയാളിനെ പൊലീസ് പിടികൂടി. ഇയാള്‍ വെടിയുതിർക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com