ADVERTISEMENT

ദൃശ്യത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന സിനിമയിൽ തൃഷ ജോയിൻ ചെയ്തു. ഇന്ത്യയിലും പുറത്തുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്‍റെ പേര് റാം. സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ എത്തുന്നത്.

mohanlal-ram

 

mohanlal-ram

സിനിമയിലെ തൃഷയുടെ കഥാപാത്രം ഡോക്ടറാണ്. റാം ,ദൃശ്യമാവില്ലെന്ന ഉറപ്പാണ് പ്രേക്ഷകര്‍ക്ക് ജീത്തു ജോസഫ് നല്‍കുന്നത്. തന്‍റെ ജീവിതത്തിലിന്നോളം ചെയ്തിട്ടുളളതില്‍ ഏറ്റവും ചെലവേറിയ സിനിമയുടെ ചിത്രീകരണം എറണാകുളത്തു ‍തുടങ്ങി ധനുഷ്കോടിയും, ഡല്‍ഹിയും കടന്ന്  ഉസ്ബെക്കിസ്ഥാനിലും,കെയ്റോയിലും,ലണ്ടനിലുമെത്തുമെന്ന് ജീത്തു പറഞ്ഞിരുന്നു.

 

ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ, ആദിൽ ഹുസൈൻ, ചന്തുനാഥ് എന്നിവരാണ് മറ്റുതാരങ്ങൾ. ഇതൊരു ആക്‌ഷന്‍ ത്രില്ലറാകും. ഇന്ത്യയിലാണ് ചിത്രീകരണം ആരംഭിക്കുക. കെയ്റോ, ഉസ്ബെക്കിസ്ഥാൻ, യുകെ, ഡൽഹി, ധനുഷ്കോടി, കൊളംബോ തുടങ്ങിയവയാകും ലൊക്കേഷൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com