ADVERTISEMENT

ഭാര്യയ്ക്ക് സ്നേഹം വിളിച്ചോതുന്ന സർപ്രൈസുമായി നടൻ നീരജ് മാധവ്. ഗൗതമിന്റെ രഥം എന്ന പുതിയ സിനിമയുടെ പ്രമോഷനു വേണ്ടി ഐടി സ്ഥാപനത്തിൽ എത്തിയതായിരുന്നു നീരജ്. ഭർത്താവ് തൊട്ടടുത്ത കോളജിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഓഫിസിൽ നിന്നും അവധി എടുത്ത് ഭാര്യ ദീപ്തിയും അവിടെ ഉണ്ടായിരുന്നു.

 

തന്റെ ആരാധകരോട് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വേറൊരാളെ കൂടി നിങ്ങൾക്കു പരിചയപ്പെടുത്താം എന്നു പറഞ്ഞ് നീരജ്, ദീപ്തിയെ വേദിയിലേയ്ക്കു ക്ഷണിക്കുന്നത്. 

 

നീരജ് തന്നെയാണ് ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. തന്റെ പെട്ടന്നുള്ള ഈ വിളിയിൽ അവളുടെ ചമ്മൽ മുഖത്ത് കാണാമായിരുന്നുവെന്ന് നീരജ് കുറിച്ചു.

 

ഒരിടവേളയ്ക്കു ശേഷം നീരജ് നായകനായി എത്തുന്ന സിനിമയാണ് ഗൗതമിന്റെ രഥം. ഒരു നാനോ കാറിനെ ചുറ്റിപ്പറ്റി കഥപറയുന്ന രസകരമായ സിനിമയാണ് ഗൗതമിന്റെ രഥം. പുണ്യ എലിസബത്ത് ആണ് നായിക. ചിത്രം ജനുവരി 31ന് തിയറ്ററുകളിലെത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com